mumbai-

മുംബയ് : രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ മേയ് 3 വരെ നീട്ടിയതിന് പിന്നാലെ മുംബയിൽ അന്യസംസ്ഥാനതൊഴിലാളികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിപ്പോകണം എന്നാവശ്യപ്പെട്ടാണ് ആയിരക്കണക്കിന് തൊഴിലാളികൾ ലോക്ക്ഡൗൺ ലംഘിച്ച് ബാന്ദ്രയില്‍ പ്രതിഷേധിച്ചത്. യു.പി, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് പ്രതിഷേധത്തിന് പിന്നിൽ.

ഭക്ഷണമില്ലെന്നും ദിവസങ്ങളായി പട്ടിണിയിലാണെന്നും തൊഴിലാളികള്‍ പറഞ്ഞതായി റിപ്പോർട്ടുണ്ട്.. താമസസ്ഥലത്ത് നിന്ന് ഉടമകൾ ഇറക്കിവിടുന്നുവെന്നും കൂലിയടക്കം ലഭിക്കുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു. അതിനാല്‍ എത്രയും വേഗം തിരികെ നാട്ടിലെത്തിക്കണം എന്നാണ് അവരുടെ ആവശ്യം. ഇവരെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തിച്ചാര്‍ച്ച് നടത്തി.

രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ പ്രഖ്യാപനം നടത്തിയിരുന്നു.