അഹമ്മദാബാദ്: ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ ഇമ്രാന്‍ ഖെദവാലക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇമ്രാന്‍ ഖെദവാലക്ക് രോഗം സ്ഥിരീകരിച്ചത്.
മുഖ്യമന്ത്രി വിജയ് രൂപാണിയെ കൂടാതെ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ആഭ്യന്തര മന്ത്രി പ്രദീപ് സിംഗ് ജഡേജ, നിരവധി മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്നിവരുമായും കോണ്‍ഗ്രസ് എം.എല്‍.എ അടുത്തിടപഴകിയിട്ടുണ്ട്.
ഗുജറാത്തില്‍ 617 പേര്‍ക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 29 പേര്‍ മരിക്കുകയും ചെയ്തു. ചില പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് മുഖ്യന്ത്രി വിജയ് രൂപാണി ഇമ്രാന്‍ ഖെദവാൽ അടക്കമുള്ള എം..എല്‍..എമാരുമായി കൂടിക്കാഴ്ച നടത്തിയത്.