ന്യൂഡൽഹി : കൊവിഡിനെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയതിനാൽ ജനങ്ങൾ ഏറെ ഉൽകണ്ഠയിലാണ്.19 ദിവസങ്ങൾ കൂടി വീട്ടിലിരിക്കുന്നതിനുളള മടുപ്പ് വേറെയും. ഈ സാഹചര്യത്തിലാണ് അത്മീയ സദ്ഗുരു ലോക്ക് ഡൗൺ കാലത്ത് ജനങ്ങൾക്കുളള മാർഗ നിർദ്ദേശങ്ങളുമായി രംഗത്ത് വന്നത്.
സദ്ഗുരു പറയുന്നത് ഇങ്ങനെ, ലോക്ക് ഡൗൺ അപ്രതീക്ഷിതമായി ഏറ്റ അടിയാണ്. എങ്കിലും ഇത് ഒന്നിന്റെയും അവസാനമല്ല, ലോക്ക് ഡൗൺ കാലത്തെ ഈ സമയം ജനങ്ങൾ ശക്തിയും ആർജവവും നേടാൻ ഉപയോഗിക്കണം. ഇന്ത്യൻ ജനതയ്ക്ക് ഒന്നിച്ച് മുന്നേറാൻ ലഭിച്ച അവസരമായി ഈ സമയത്തെ കാണണമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര രംഗത്ത് മുന്നിൽ നിൽക്കുന്ന ഇന്ത്യയ്ക്ക് ലഭിച്ച മറ്റൊരു വലിയ അവസരമാണിതെന്നും സദ്ഗുരു ഓർമ്മപ്പെടുത്തി. കൊവിഡ് പശ്ചാത്തലത്തിൽ പലരും ചൈനയിൽ നിന്നും അമേരിക്കയിൽ നിന്നും പിൻമാറാൻ ശ്രമിക്കുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യ പരിശ്രമിച്ചാൽ വ്യാപാരമേഖലയിൽ ഭാവിയിൽ കൂടുതൽ നേട്ടമുണ്ടാക്കമെന്നും സദ്ഗുരു പറയുന്നു. അതിനാൽ തന്നെ ഈ സമയം എല്ലാ മേഖലയിലുളളവരും സ്വയം മെച്ചപ്പെടാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ലോക്ക് ഡൗണായതിനാൽ ഏവർക്കും സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നും, എല്ലാവരും പണത്തിനെക്കാൾ വില ജീവന് നൽകണമെന്നും സദ്ഗുരു ഓർമ്മിപ്പിചു. കൊവിഡിലിൽ നിന്നും രക്ഷനേടാൻ സ്വയം പ്രതിരോധശേഷി വർദ്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.