1. സ്പ്രിംഗ്ലര്‍ വിവാദത്തില്‍ സര്‍ക്കാര്‍ രേഖകള്‍ പുറത്തു വിട്ടതിന് പിന്നാലെ, രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിംഗ്ലര്‍ വിവരം പുറത്ത് വിട്ടെങ്കിലും ദുരൂഹത മാറിയില്ലെന്ന് പ്രതിപക്ഷ നേതാവ് . വെബ്‌സൈറ്റ് തിരുത്തിയെങ്കിലും സര്‍ക്കാര്‍ ഉത്തരവ് വന്നില്ല. വിവരങ്ങള്‍ ഇപ്പോഴും പോകുന്നത് അമേരിക്കന്‍ കമ്പനിയുടെ സെര്‍വറിലേക്ക്. കമ്പനിയുടെ സേവനം സൗജന്യമെന്ന് പറയുന്നത് തെറ്റ്. കമ്പനിയെ എങ്ങനെ തിരെഞ്ഞെടുത്തു എന്ന കാര്യം ആരോഗ്യ വകുപ്പിനും ഐ.ടി വകുപ്പിനും അറിയില്ല. തര്‍ക്കം ഉണ്ടായാല്‍ കേസ് നടത്താന്‍ ന്യൂയോര്‍ക്കില്‍ പോകണം വ്യവസ്ഥ ഇന്ത്യയില്‍ ബാധകം അല്ല. മലയാളിയുടെ അവകാശം സംരക്ഷിക്കാന്‍ ന്യൂയോര്‍ക്കില്‍ പോകണ്ട അവസ്ഥയാണെന്നും ചെന്നിത്തല. കൂടാതെ സ്പ്രിംഗ്ലര്‍ കമ്പനിയ്ക്ക് സര്‍ക്കാര്‍ 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരം നല്‍കി കഴിഞ്ഞു.
2. കരാറില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം. കുടുങ്ങുമെന്ന ഭയത്താല്‍ ആണ് ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുന്നത്. അന്താരാഷ്ട്ര കരാര്‍ ഒപ്പിട്ടത് നിയമ വകുപ്പ് അറിഞ്ഞിട്ടില്ല. ഐ.ടി സെക്രട്ടറിയെ മാറ്റി അന്വേഷണം നടത്തണം എന്നും പ്രതിപക്ഷ നേതാവ്. സ്പ്രിംഗ്ലര്‍ കരാര്‍ പ്രതിപക്ഷം വിവാദം ആക്കിയതിന് പിന്നാലെ ആണ് സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇന്ന് പുറത്ത് വിട്ടത്. വിവര ശേഖരണത്തിന് ഒപ്പുവച്ച കരാറിലെ രേഖകള്‍ ആണ് പരസ്യമാക്കിയത്. ഏപ്രില്‍ രണ്ടിന് കരാര്‍ ഒപ്പുവച്ചു. സെപ്റ്റംബര്‍ 24 വരെയാണ് കാലാവധി. ഇല്ലെങ്കില്‍ കൊവിഡ് രോഗ വ്യാപനം തടയുന്നത് വരെ കരാര്‍ തുടരും. സ്പ്രിംഗ്ലര്‍ ഐടി സെക്രട്ടറിക്ക് അയച്ച കത്തുകളും സര്‍ക്കാര്‍ പുറത്തുവിട്ടു. കത്തുകള്‍ നല്‍കിയത് ഏപ്രില്‍ 11നും 12നും. വിവരങ്ങളുടെ അന്തിമ അവകാശം പൗരന്നെന്ന് വിശദീകരണം. വിവരങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്നും കമ്പനി നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. ഡാറ്റ ദുരുപയോഗം ഉണ്ടാവില്ലെന്ന് കമ്പനി ഉറപ്പ് നല്‍കിയെന്ന് സര്‍ക്കാര്‍. വിവരങ്ങളുടെ പൂര്‍ണ്ണ അവകാശം സര്‍ക്കാരിന് എന്ന് കമ്പനി. സര്‍ക്കാരോ വ്യക്തിയോ ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ നീക്കം ചെയ്യും എന്നും കമ്പനി. വിവരങ്ങളുടെ പകര്‍പ്പ് സൂക്ഷിക്കാന്‍ സ്പ്രിംഗ്ലറിന് അനുമതി ഇല്ല എന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.
3. ഈ വര്‍ഷം തൃശൂര്‍ പൂരം നടത്തേണ്ടെന്ന് മന്ത്രിതല യോഗത്തില്‍ തീരുമാനം. തൃശൂര്‍ പൂരം ക്ഷേത്രത്തിലെ ചടങ്ങ് മാത്രമായി നടത്തും. ചടങ്ങുകളില്‍ അഞ്ച് പേര്‍ മാത്രം പങ്കെടുക്കും. ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. ചെറുപൂരങ്ങള്‍ ഉള്‍പ്പെടെ ഒരു ചടങ്ങുകളും ഇത്തവണ ഉണ്ടാവില്ല. പൂരം പൂര്‍ണമായി ഒഴിവാക്കുന്നത് ചരിത്രത്തില്‍ ആദ്യം. ആറാട്ടുപുഴ പൂരവും നടത്തേണ്ടെന്ന് മന്ത്രിതല യോഗത്തില്‍ തീരുമാനം ആയി. മന്ത്രിമാരായ എ.സി മൊയ്തീന്റെയും സുനില്‍ കുമാറിന്റെയും സാനിധ്യത്തില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ ചര്‍ച്ച നടത്തിയാണ് തീരുമാനം എടുത്തത്. കൊവിഡ് ഭീതിയില്‍ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ആണ് തൃശൂര്‍ പൂരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.
4. രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നതായി ഐ.സി.എം.ആര്‍ മുന്നറിയിപ്പ്. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു എന്നാണ് റിപ്പോര്‍ട്ട്. പരിശോധനകളുടെ എണ്ണം കൂട്ടാന്‍ വീണ്ടും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ചൈനയില്‍ നിന്ന് ദ്രുതപരിശോധന കിറ്റുകള്‍ എത്തിത്തുടങ്ങി. 15 ലക്ഷം ദ്രുതപരിശോധനാ കിറ്റുകള്‍ വാങ്ങാനാണ് ചൈനയുമായി കരാര്‍ ഉണ്ടാക്കി ഇരിക്കുന്നത്. അതേസമയം കൊവിഡിന്റെ സാമ്പിളുകള്‍ പരിശോധിക്കുന്നതില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ ആദ്യമായി 20,000 ല്‍ കൂടുതല്‍ സാമ്പിളുകള്‍ 24 മണിക്കൂറിനകം ടെസ്റ്റ് ചെയ്തു. 26,351 സാമ്പിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചത്. ഇന്ത്യയില്‍ ഇതുവരെ 2,44,893 സാമ്പിളുകള്‍ പരിശോധിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തില്‍ മാത്രം 3286 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
5. രാജ്യത്ത് ഇപ്പോള്‍ 10,815 പേര്‍ക്ക് ആണ് കൊവിഡ് രോഗം ബാധിച്ചത്. മരണം 353 ആയി. കര്‍ണാടകത്തില്‍ കൊവിഡ് മരണം പത്തായി. ഇന്നലെ മാത്രം നാല് പേരാണ് സംസ്ഥാനത്ത് മരിച്ചത്. ബംഗളൂരുവില്‍ 38 കൊവിഡ് തീവ്രബാധിത പ്രദേശങ്ങളാണ് ഉള്ളത്. ആന്ധ്ര പ്രദേശില്‍ ഇന്നലെ രണ്ട് പേര്‍ കൂടി മരിച്ചതോടെ ആകെ മരണം ഒന്‍പതായി. തെലുങ്കാനയില്‍ 18 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്
6. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് ലക്ഷത്തിലേക്ക്. ആകെ മരണം 1,26,000 പിന്നിട്ടു. വൈറസ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇന്നലെയാണ്. 6,919പേരാണ് ഇന്നലെ മാത്രം ലോകത്ത് മരിച്ചത്. അമേരിക്കയില്‍ ആകെ രോഗബാധിതര്‍ ആറുലക്ഷം കടന്നു. മരണം കാല്‍ലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം 2,335 പേരാണ് അമേരിക്കയില്‍ മരിച്ചത്. ആകെ മരണസംഖ്യ 26,016 ആയി. ബ്രിട്ടനിലും ഫ്രാന്‍സിലും സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. ബ്രിട്ടനില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 778 പേരും ഫ്രാന്‍സില്‍ 762 പേരും മരിച്ചു. ഇറ്റലിയില്‍ 602 പേര്‍ മരിച്ചു. സ്‌പെയിനില്‍ മരണനിരക്കില്‍ നേരിയ കുറവുണ്ട്. ഇസ്രയേലില്‍ രോഗികളുടെ എണ്ണം 12,000 പിന്നിട്ടു.
7.. സൗദിയില്‍ കൊവിഡ് ബാധിച്ചു എട്ടു പ്രവാസികള്‍ മരിച്ചു. രാജ്യത്തെ ആകെ മരണം എഴുപത്തിമൂന്നായി. ബെഹറൈനിലും കുവൈറ്റിലും ഓരോ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഗള്‍ഫിലെ ആകെ മരണം 119 ആയി. 17,014 പേരാണ് രോഗബാധിതര്‍. ഇതില്‍ 3,068 പേര്‍ സുഖം പ്രാപിച്ചു. ആറു ഗള്‍ഫ് രാജ്യങ്ങളിലും കൊവിഡ് പരിശോധനാ സംവിധാനങ്ങള്‍ വിപുലമാക്കി തുടങ്ങി. വരും ദിവസങ്ങളില്‍ കൂടുതല്‍ തൊഴിലാളി ക്യാംപുകളിലടക്കം പരിശോധന സജീവമാക്കാന്‍ ഒരുങ്ങുകയാണ് ആരോഗ്യ മന്ത്രാലയങ്ങള്‍. സൗദിയില്‍ ഇന്ത്യക്കാര്‍ക്ക് ഇടയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നതിന് ആയി ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകള്‍ യോഗം ചേര്‍ന്നു സാഹചര്യങ്ങള്‍ വിലയിരുത്തി.