gold
gold

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്നലെ എക്കാലത്തെയും ഉയരത്തിലെത്തി. പവന് 400 രൂപ വർദ്ധിച്ച് 33,600 രൂപയായി. ഗ്രാമിന് 50 രൂപ ഉയർന്ന് വില 4,200 രൂപയിലെത്തി. ഈമാസം ഇതുവരെ പവന് 2,600 രൂപയും ഗ്രാമിന് 250 രൂപയുമാണ് കൂടിയത്.

കൊവിഡ് മൂലം ആഗോള സമ്പദ്‌വ്യവസ്ഥ 2020ൽ കൂപ്പുകുത്തുമെന്നും നെഗറ്രീവ് വളർച്ച വരെ പ്രതീക്ഷിക്കാമെന്നും ഐ.എം.എഫ് ഉൾപ്പെടെ പ്രമുഖ സ്ഥാപനങ്ങളെല്ലാം നടത്തിയ വിലയിരുത്തലാണ് സ്വർണത്തിന് നേട്ടമാകുന്നത്. നിക്ഷേപകലോകം, ഓഹരി-കടപ്പത്ര, ക്രൂഡോയിൽ വിപണികളിൽ നിന്ന് പണം പിൻവലിച്ച്, സുരക്ഷിത നിക്ഷേപമെന്ന പട്ടമുള്ള സ്വർണത്തിലേക്ക് ഒഴുക്കുകയാണ്.