ജനീവ: കൊവിഡ്-19 ഗുരുതരാവസ്ഥയിലാകുന്നത് അഞ്ചു ശതമാനം രോഗികളിൽ മാത്രമെന്ന് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. 40 ശതമാനം രോഗികളിൽ പേരിനു മാത്രം വന്നു പോകുന്ന കൊവിഡ് ബാക്കി 40 ശതമാനം പേരിൽ ന്യൂമോണിയയായി മാറും. ബാക്കി15 ശതമാനം പേരിൽ രോഗം കഠിനമാകും. ബാക്കിയുള്ള 5 ശതമാനം പേരിൽ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. രോഗം ആദ്യം പടർന്നുപിടിച്ച ചൈനപോലെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിശകലനത്തെ അടിസ്ഥാനമാക്കിയാണ് ഈ നിഗമനം. എന്നാൽ ഇത് എല്ലാ ഇടങ്ങളിലും പൂർണമായി ശരിയാകണമെന്നില്ലെന്നും മാർഗരേഖയിൽ പറയുന്നു. 20 ശതമാനം വരെ ചിലയിടങ്ങളിൽ രോഗം കലശലാകുന്ന കേസുകളുണ്ട്.
രോഗം പരിശോധിച്ച് കണ്ടെത്തി എത്രയും വേഗം രോഗികളെ സാമൂഹത്തിൽ നിന്ന് അകറ്റാൻ കഴിയുന്നുവോ അത്രയും വേഗം രോഗബാധയെ ചെറുക്കാനാവുമെന്ന് സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം പറഞ്ഞു.