pic-

ന്യൂഡൽഹി : ലോക്ക് ഡൗൺ മൂലം ജനങ്ങൾ വീട്ടിലിരിക്കുന്ന സാഹചര്യത്തിൽ അത് ഒരു അവസരമാക്കിമാറ്റൻ ഒരുങ്ങുകയാണ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരി. രാജ്യം ലോക്ക് ഡൗണായതിനാൽ തിരക്കേറിയ റോഡുകൾ എല്ലം ഒഴിഞ്ഞു കിടക്കുകയാണ്. ഈ അവസരം ഹൈവേ നിർമാണം ഉൾപ്പെടെയുളള കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകളുമായി ചർച്ച നടന്നു വരികെയാണെന്നും നിതിന്‍ ഗഡ്ഗരി പറഞ്ഞു.

ലോക്ക് ഡൗൺ മൂലം ഇതര സംസ്ഥാന തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്. ഹെെവേ നിർമാണം ആരംഭിച്ചാൽ വിവിധ സംസ്ഥാനങ്ങളിലുളള ഇതര സംസ്ഥാന തൊഴിലാളികൾക്ക് അത് സഹായകരമാകുമെന്നും മന്ത്രി കൂട്ടി ചേർത്തു. ഇത് സംബന്ധിച്ചുളള തീരുമാനങ്ങൾ അതാത് സ്ഥലത്തെ ജില്ലാ കളക്ടർമാർക്ക് എടുക്കാമെന്നും ഗഡ്ഗരി പറഞ്ഞു. കൊവിഡിന്റെ പശ്ചാതലത്തിൽ പൂർണമായ ഹെൽത്ത് പ്രോട്ടോക്കോൾ പാലിച്ചാകും ഹൈവേ നിർമാണം.

മാർച്ച് 25 നാണ് കൊവിഡിനെ തുടർന്ന് രാജ്യം പൂർണമായും ലോക്ക് ഡൗൺ ചെയ്തത്. 21 ദിവസത്തെക്കായിരുന്നു ലോക്ക് ഡൗണെങ്കിലും പിന്നിട് മെയ് 3 വരെ നീട്ടുകയായിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഉണ്ടായ പ്രശ്നങ്ങൾക്കുളള പരിഹാരമായിട്ടാണ് സർക്കാർ ഇത് കാണുന്നത്. സംസ്ഥാന സർക്കാരുകളിൽ നിന്നും അനുമതി ലഭിച്ചാൽ ഉടൻ റോഡ് പണി ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കർശനമായ മാനദണ്ഡങ്ങൾ പാലിച്ചാകും ഹൈവേ നിർമാണമെന്നും നിതിന്‍ ഗഡ്ഗരി പറഞ്ഞു.