global-gdp

കൊച്ചി: കൊവിഡ്-19, ലോക്ക്ഡൗൺ എന്നിവമൂലം 2020ൽ ആഗോള സമ്പദ്‌വളർച്ച നെഗറ്രീവ് മൂന്നു ശതമാനത്തിലേക്ക് ഇടിയുമെന്ന് അന്താരാഷ്‌ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) വിലയിരുത്തൽ. 1930ലേതിന് സമാനമായ തകർച്ചയായിരിക്കും ഇതെന്നും ഐ.എം.എഫിന്റെ വേൾഡ് എക്കണോമിക് ഔട്ട്‌‌ലുക്ക് റിപ്പോർട്ടിലുണ്ട്.

റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ

-3%

ആഗോള സമ്പദ്‌വളർച്ച 2020ൽ നെഗറ്രീവ് മൂന്നു ശതമാനത്തിലേക്ക് ഇടിയും. 1930ന് ശേഷം കുറിക്കുന്ന ഏറ്റവും മോശം വളർച്ചയാണിത്. 2008-09ൽ വളർച്ച -0.1 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു.

ഇന്ത്യയും ചൈനയും

രക്ഷപ്പെടും!

ലോകം കടുത്ത മാന്ദ്യത്തിലേക്ക് വീഴുമെങ്കിലും ഇന്ത്യയ്ക്കും ചൈനയ്ക്കും ചെറിയ പരിക്കേൽക്കാനേ സാദ്ധ്യതയുള്ളൂ. 2021ൽ ഇന്ത്യാ, ചൈനാ വളർച്ച മെച്ചപ്പെടുകയും ചെയ്യും.

5.8%

ആഗോള വളർച്ച 2021ൽ 5.8 ശതമാനത്തിലേക്ക് ഉയരും. ഇതിന് നേതൃത്വം വഹിക്കുക ഇന്ത്യയും ചൈനയുമായിരിക്കും.

1.9%

ഇന്ത്യയുടെ ജി.ഡി.പി വളർച്ച 2020ൽ 1.9 ശതമാനത്തിലേക്ക് കൂപ്പുകുത്തും. എന്നാൽ, 2021ൽ വളർച്ച 7.4 ശതമാനത്തിലേക്കും കുതിച്ചുയരും.

''കൊവിഡ്-19 നടത്തുന്നത് ഒരു യുദ്ധമാണ്. രാഷ്‌ട്രീയ പ്രതിസന്ധികളും യുദ്ധവും എന്ന് അവസാനിക്കുമെന്ന് പ്രവചിക്കാനാവില്ല"",

ഗീതാ ഗോപിനാഥ്,

ചീഫ് എക്കണോമിസ്റ്റ്,

ഐ.എം.എഫ്