ddd

തിരുവനന്തപുരം: ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങളുടെ ക്ഷേമം ഫോണിൽ വിളിച്ച് അന്വേഷിക്കുന്ന ആരോഗ്യ വകുപ്പിന്റെ ഒറ്റയ്ക്കല്ല ഒപ്പമുണ്ട് പദ്ധതി ഉദ്ഘാടനം പത്തനംതിട്ട സ്വദേശി മറിയാമ്മയെ വിളിച്ച് മന്ത്രി കെ.കെ ശൈലജ നി​ർവഹി​ച്ചു. രണ്ടര ലക്ഷത്തോളമുള്ള ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങളുടെ നമ്പരുകൾ ഇ​ഹെൽത്തിൽ നിന്നു ശേഖരിച്ചിട്ടുണ്ട്. ഇത് പ്രമുഖ വ്യക്തികൾക്കും സോഷ്യോ സൈക്കോ കൗൺസിലർമാർക്കും നൽകിയാണ് ഫോൺ വഴി ഇടപെടലുകൾ നടത്തുന്നത്.