തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് ഒരാൾക്ക് മാത്രമാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചതെന്നു മുഖ്യമന്ത്രി പിണറായ് വിജയൻ. കണ്ണൂർ സ്വദേശിക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് രോഗം പകർന്നിരിക്കുന്നത്. ഏഴ് പേർക്ക് ഇന്ന് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായെന്നും മുഖ്യമന്ത്രി കൊവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാർത്താ സമ്മേളനത്തിലൂടെ മുഖ്യമന്ത്രി അറിയിച്ചു. കാസർകോട്ട് നാലുപേർക്കും കോഴിക്കോട് രണ്ടുപേർക്കും കൊല്ലത്ത് ഒരാൾക്കുമാണ് രോഗം ഭേദമായിരിക്കുന്നത്.
സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതായും ഒരു ലക്ഷത്തിൽ താഴെ എത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രത്തിൽ നിന്നുമുള്ള സാമ്പത്തിക സഹായം കേരളം ഉടൻ പ്രതീക്ഷിക്കുകയാണെന്നും രാജ്യത്ത് കൊവിഡ് രോഗം ഭേദമായവരുടെ നിരക്ക് ഏറ്റവും കൂടുതൽ കേരളത്തിൽ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇളവുകൾ എങ്ങനെ വേണമെന്ന കാര്യം നാളെ തീരുമാനിക്കും. 24 മണിക്കൂറിനിടെ 9611 പേരെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി. അദ്ദേഹം പറഞ്ഞു.
രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ജാഗ്രത ശക്തമായിതന്നെ തുടരും. വിദേശത്ത് മരുന്നുകൾ എത്തിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കും. ഒരു കേന്ദ്രീകൃത സ്ഥലത്ത് മരുന്നെത്തിച്ച് നൽകും. വിദേശത്ത് ക്വാറന്റൈൻ കേന്ദ്രങ്ങൾ തുടങ്ങുമെന്ന അറിയിപ്പ് ലഭിച്ചു. മലയാളി നഴ്‌സുമാരുടെ പ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ ഡൽഹി സർക്കാരിനെ സമീപിക്കും. അക്ഷയ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കുന്ന കാര്യം പരിശോധിക്കുമെന്നും അശാസ്ത്രീയമായ ഡിസ്ഇൻഫെക്ഷൻ ടണലുകൾ ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചു.
സ്വകാര്യ ബസുകളുടെ സ്റ്റേറ്റ് കാര്യേജ് നികുതി തീയതി വീണ്ടും നീട്ടിയതായും ലേണേഴ്‌സ് എടുത്തവരുടെ ലൈസൻസ് കാലാവധി നീട്ടി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 97,464 പേരാണ് നിരീക്ഷണത്തിലുള്ളത്. 96,942 പേർ വീടുകളിലും 522 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 16475 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 16002 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. മുഖ്യമന്ത്രി വിശദീകരിച്ചു.
യു.എ.ഇയിൽ പ്രവാസികൾക്കുവേണ്ടി ക്വാറന്റൈൻ കേന്ദ്രങ്ങൾ ആരംഭിച്ചു. ദുബായ് ഹെൽത്ത് അതോറിറ്റിയുടേതാണ് നടപടി. പ്രവാസികൾക്ക് ഇത് ആശ്വാസമാകും. സ്വകാര്യ ബസുകളുടെ സ്റ്റേറ്റ് കാര്യേജ് നികുതി തീയതി വീണ്ടും നീട്ടിയതായും ലേണേഴ്‌സ് എടുത്തവരുടെ ലൈസൻസ് കാലാവധി നീട്ടി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 97,464 പേരാണ് നിരീക്ഷണത്തിലുള്ളത്. 96,942 പേർ വീടുകളിലും 522 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 16475 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 16002 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. മുഖ്യമന്ത്രി വിശദീകരിച്ചു.