tur

മസ്‌കറ്റ്: ഒമാനിൽ കൊവിഡ് 19 വ്യാപനം സാമ്പത്തിക പ്രതിസന്ധിയിലാക്കിയ സ്വകാര്യമേഖലയിലെ കമ്പനികളെ സഹായിക്കാൻ മൂന്ന് മാസത്തേക്ക് ജീവനക്കാരുടെ ശമ്പളം കുറയ്‌ക്കുന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ സ‌ർക്കാരിന്റെ പരമോന്നത സമിതി മുന്നോട്ട് വച്ചു. രോഗവ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യാൻ ഒമാൻ ഭരണാധികാരിയായ സുൽത്താൻ ഹൈതം ബിൻ തരീക്ക് അൽ സയിദിന്റെ ഉത്തരവ് പ്രകാരം ചൊവ്വാഴ്ചയാണ് ഉന്നതാധികാര സമിതിക്ക് രൂപം നൽകിയത്.

നിർദ്ദേശങ്ങൾ ഇവയാണ്

--ജീവനക്കാരുടെ ജോലിസമയം കുറയ്‌ക്കുക. അതിന് പകരമായി ശമ്പളം കുറയ്ക്കുക. മൂ ന്ന് മാസത്തേക്കാണിത്. അടുത്ത മാസം മുതൽ ഇത് നടപ്പാക്കുന്നതിനെ പറ്റി തൊഴിലാളികളുമായി ചർച്ച നടത്തുക.

--ജീവനക്കാർക്ക് കമ്പനി ശമ്പളത്തോടെയുള്ള വാർഷിക ഒഴിവുകാലം അനുവദിക്കുക.

--തൊഴിൽ ലൈസൻസ് കാലാവധി അവസാനിച്ച് ഇപ്പോൾ വിദേശത്ത് കഴിയുന്ന പ്രവാസി ജീവനക്കാരുടെ ലൈസൻസ് പുതുക്കാം

- അല്ലെങ്കിൽ അവരുമായുള്ള തൊഴിൽ കരാർ റദ്ദാക്കാം. അവർ സ്ഥിരമായി രാജ്യം വിട്ടു പോകും മുമ്പ് അവരുടെ കുടുശിക തീർക്കണം

-പ്രവാസികളുടെ വിസ പുതുക്കാനുള്ള ഫീസ് ജൂൺ വരെ 201 ഒമാൻ റിയാൽ ആയി കുറയ്‌ക്കണം. നിലവിൽ ഇത് 301 ഒമാൻ റിയാൽ ആണ്.