ന്യൂഡൽഹി : ലോക്ക്ഡൗൺ കാലത്ത് ഒാൺലൈൻ ചെസ് ടൂർണമെന്റിലൂടെ സമാഹരിച്ച പണം പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് നൽകിയ വിശ്വനാഥൻ ആനന്ദിന്റെ നേതൃത്വത്തിലുള്ള ചെസ് താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. നാലേമുക്കാൽ ലക്ഷത്തിലധികം രൂപയാണ് ചെസ് കളിക്കാർ സമാഹരിച്ചത്.