trump

ന്യൂ​യോ​ർ​ക്ക് ​:​ ​അ​മേ​രി​​​ക്ക​യി​​​ൽ​ ​കൊ​വി​​​ഡ് ​മ​ര​ണ​നൃ​ത്ത​മാ​ടു​മ്പോ​ഴും​ ​രാ​ജ്യ​ത്ത് ​കാ​യി​​​ക​ ​മ​ത്സ​ര​ങ്ങ​ൾ​ ​പു​ന​രാ​രം​ഭി​​​ക്ക​ണ​മെ​ന്ന​ ​അ​ഭി​​​പ്രാ​യ​വു​മാ​യി​​​ ​പ്ര​സി​​​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രംപ്.​ ​ടി​​.​വി​​​യി​​​ൽ​ ​പ​ത്തും​ ​പ​തി​​​നാ​ലും​ ​വ​ർ​ഷം​ ​പ​ഴ​ക്ക​മു​ള്ള​ ​ബേ​സ്ബാ​ൾ​ ​മ​ത്സ​ര​ങ്ങ​ൾ​ ​ക​ണ്ട് ​ത​നി​​​ക്ക് ​ബോ​റ​ടി​​​ച്ചു​വെ​ന്നാ​ണ് ​ട്രംപ് ​പ​റ​ഞ്ഞ​ത്.​ ​എ​ന്നാ​ൽ​ ​രോ​ഗം​ ​ശ​മി​​​ക്കു​ന്ന​തി​​​ന്റെ​ ​എ​ന്തെ​ങ്കി​​​ലും​ ​ല​ക്ഷ​ണം​ ​കാ​ണാ​തെ​ ​ബേ​സ്ബാ​ൾ,​ ​ബാ​സ്ക​റ്റ് ​ബാ​ൾ​ ​ലീ​ഗു​ക​ൾ​ ​പു​ന​രാ​രം​ഭി​​​ക്കേ​ണ്ടെ​ന്ന​ ​നി​​​ല​പാ​ടി​​​ലാ​ണ് ​കാ​യി​​​ക​ ​ഫെ​ഡ​റേ​ഷ​നു​ക​ൾ.​ ​മാ​ർ​ച്ച് 11​ ​മു​ത​ൽ​ ​അ​മേ​രി​ക്ക​യി​ൽ​ ​എ​ൻ.​ബി.​എ​ ​മ​ത്സ​ര​ങ്ങ​ൾ​ ​നി​റു​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.