ന്യൂയോർക്ക് : അമേരിക്കയിൽ കൊവിഡ് മരണനൃത്തമാടുമ്പോഴും രാജ്യത്ത് കായിക മത്സരങ്ങൾ പുനരാരംഭിക്കണമെന്ന അഭിപ്രായവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടി.വിയിൽ പത്തും പതിനാലും വർഷം പഴക്കമുള്ള ബേസ്ബാൾ മത്സരങ്ങൾ കണ്ട് തനിക്ക് ബോറടിച്ചുവെന്നാണ് ട്രംപ് പറഞ്ഞത്. എന്നാൽ രോഗം ശമിക്കുന്നതിന്റെ എന്തെങ്കിലും ലക്ഷണം കാണാതെ ബേസ്ബാൾ, ബാസ്കറ്റ് ബാൾ ലീഗുകൾ പുനരാരംഭിക്കേണ്ടെന്ന നിലപാടിലാണ് കായിക ഫെഡറേഷനുകൾ. മാർച്ച് 11 മുതൽ അമേരിക്കയിൽ എൻ.ബി.എ മത്സരങ്ങൾ നിറുത്തിവച്ചിരിക്കുകയാണ്.