പാരീസ് : കൊവിഡ് 19 പശ്ചാത്തലത്തിൽ ഫ്രാൻസിലെ പ്രശസ്തമായ ടൂർ ഡി ഫ്രാൻസ് സൈക്ളിംഗ് മത്സരം മാറ്റിയതായി സംഘാടകർ അറിയിച്ചു. ജൂൺ 27 മുതൽ ജൂലായ്19 വരെ നടക്കേണ്ടിയിരുന്ന മത്സരങ്ങൾ ആഗസ്റ്റ് 29 മുതൽ സെപ്തംബർ 20 വരെ നടത്താനായാണ് മാറ്റിയിരിക്കുന്നത്. ജൂൺ - ജൂലായ് മാസങ്ങളിൽ ഒരു പൊതുപരിപാടിയും പാടില്ലെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നിർദ്ദേശത്തെ തുടർന്നാണ് ടൂർ ഡി ഫ്രാൻസ് മാറ്റിയത്.