ന്യൂഡൽഹി : 2021ൽ ന്യൂസിലാൻഡിൽ നടക്കുന്ന ഏകദിന ലോകകപ്പിലേക്ക് ഇന്ത്യൻ വനിതാ ടീം യോഗ്യത നേടിയതായി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. കഴിഞ്ഞ നവംബറിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കേണ്ടിയിരുന്ന ഏകദിന പരമ്പര ഗവൺമെന്റിന്റെ അനുമതി ലഭിക്കാത്തതിനാൽ റദ്ദാക്കിയിരുന്നു. ഇരു ടീമുകളും പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് ലോകകപ്പിൽ നേരിട്ട് യോഗ്യത ലഭിക്കാനുള്ള പോയിന്റായി.ഇന്നലെയാണ് ഇത് സംബന്ധിച്ച് ഐ.സി.സിയുടെ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടായത്. 2017ലെ ഏകദിന ലോകകപ്പിലെയും ഇൗ വർഷത്തെ ട്വന്റി -20 ലോകകപ്പിലെയും റണ്ണർ അപ്പുകളാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം.