കുഞ്ഞിന് പോഷകാഹാരക്കുറവ് ഉണ്ടോ എന്ന് കണ്ടുപിടിക്കേണ്ടത് വളർച്ചാഘട്ടത്തിൽ അനിവാര്യമാണ്. കൃത്യമായ ഇടവേളയിൽ കുഞ്ഞിന്റെ നീളവും ഭാരവും എത്രയെന്ന് അറിയുന്നതാണ് ഇതിനുള്ള മാർഗം. ഇതാകുമ്പോൾ കുഞ്ഞിന്റെ പോഷക അപര്യാപ്തത പരിഹരിക്കാം. ആറ് മാസം പ്രായം വരെ മാസം തോറും കുഞ്ഞിന്റെ ഭാരം നോക്കണം. ശേഷം ഒരു വയസു വരെ രണ്ട് മാസത്തിലൊരിക്കൽ ഭാരം നോക്കിയാൽ മതി. പോഷകക്കുറവ് സംശയിക്കുന്നുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശം തേടണം.
കുഞ്ഞിന്റെ വളർച്ചയ്ക്കും ബുദ്ധിശക്തിയ്ക്കും അനിവാര്യമായ പോഷക ഘടകങ്ങൾ അടങ്ങിയ സമീകൃത ഭക്ഷണം ഉറപ്പാക്കുകയും വേണം.
ആറു മാസമായാൽ കുഞ്ഞിന് മുലപ്പാൽ മാത്രം മതിയാകില്ല. അനുയോജ്യമായ കട്ടിയാഹാരം നൽകണം. കുഞ്ഞിന് പ്രായത്തിന് അനുസരിച്ചുള്ള വളർച്ചയുണ്ടെന്ന് ഉറപ്പാക്കാൻ വിദഗ്ദ്ധ ഡോക്ടറുടെ സഹായത്തോടെ ഗ്രോത്ത് ചാർട്ട് തയാറാക്കി സൂക്ഷിക്കുക.