മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ക്ഷമിക്കാനും സഹിക്കാനും തയ്യാറാകും. സ്ഥാനമാറ്റം ഉണ്ടാകും. പ്രശ്നങ്ങളെ അതിജീവിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അവസരങ്ങൾ പ്രയോജനപ്പെടുത്തും. പ്രവർത്തനങ്ങൾക്ക് പൂർണത. അനുഭവ ഫലവും ഉണ്ടാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സഹോദര സുഹൃത്ത് സഹായം. ആഗ്രഹങ്ങൾ സഫലമാകും. വിരോധികൾ സുഹൃത്തുക്കളാകും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സ്വാർത്ഥ താത്പര്യങ്ങൾക്കുവേണ്ടി സൗഹൃദം. തൊഴിൽ മേഖലയിൽ പ്രതിസന്ധികൾ. മാതാപിതാക്കളെ അനുസരിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആത്മസംതൃപ്തിയുണ്ടാകും. പ്രവർത്തന രംഗങ്ങളിൽ തടസം. സാമ്പത്തിക നേട്ടമുണ്ടാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വാഗ്ദാനം പാലിക്കും. യാത്രാക്ളേശം വർദ്ധിക്കും. തന്ത്രപൂർവം പ്രവർത്തിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ആത്മധൈര്യമുണ്ടാകും. സുവ്യക്തമായ പദ്ധതികൾ. പുതിയ സംവിധാനം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
വാക്കുകൾ ഫലപ്രദമാകും. പ്രവർത്തനങ്ങളിൽ സജീവം. വിനയത്തോടെയുള്ള സമീപനം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ. അധിക ചുമതല ഏറ്റെടുക്കും. ദൂരയാത്രകൾ മാറ്റിവയ്ക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
തടസങ്ങൾ നീങ്ങും. സർവർക്കും തൃപ്തിയായ നിലപാട്. ചർച്ചകളിൽ വിജയം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പ്രവർത്തനങ്ങൾ നേതൃത്വം നൽകും. ആരോഗ്യം തൃപ്തികരം. വ്യക്തമായ കാഴ്ചപ്പാടുകൾ.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സാഹചര്യങ്ങളെ അതിജീവിക്കും. കർമ്മപദ്ധതികൾ മാറ്റിവയ്ക്കും. അപ്രധാന കാര്യങ്ങളിൽ ഇടപെടരുത്.