p-c-vishnunad

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലീഗ് എം.എല്‍.എ കെ.എം ഷാജി നടത്തിയ പത്രസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ് രംഗത്തെത്തി. കെ.എം ഷാജിയെ അഭിനന്ദിച്ചുകൊണ്ടും പത്രപ്രവർത്തകരെ വിമർശിച്ചുമായിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രതികരണം. "കേരളത്തിലെ പത്രക്കാർക്ക് ചോദ്യങ്ങൾ ചോദിക്കാനൊക്കെയുള്ള കഴിവുണ്ടെന്ന് ബോധ്യപ്പെടുത്തിയതിന്...എന്തൊരു ഉശിര് ! ഇതാ ഭാസ്കര പട്ടേലരുടെ പത്രസമ്മേളനത്തിലും കണ്ടെങ്കിൽ"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഷുക്കൂര്‍ വധക്കേസും ഷുഹൈബ് വധക്കേസും വാദിക്കാന്‍ രണ്ട് കോടി രൂപ വക്കീല്‍ ഫീസ് നല്‍കിയത് എവിടെ നിന്നെന്ന ചോദ്യവുമായായിരുന്നു കെ.എം ഷാജി ഫേസ്ബുക്കിൽപോസ്റ്റ് പങ്കുവച്ചത്. മുഖ്യമന്ത്രി ഇതിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. തുടർന്നാണ് കെ.എം ഷാജി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

K.M.ഷാജിക്ക് അഭിനന്ദനങ്ങൾ

കേരളത്തിലെ പത്രക്കാർക്ക് ചോദ്യങ്ങൾ ചോദിക്കാനൊക്കെയുള്ള കഴിവുണ്ടെന്ന് ബോധ്യപ്പെടുത്തിയതിന്...

എന്തൊരു ഉശിര് ! ഇതാ ഭാസ്കര പട്ടേലരുടെ പത്രസമ്മേളനത്തിലും കണ്ടെങ്കിൽ...