ന്യൂയോർക്ക് : അമേരിക്കയിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരുകയാണ്. അത്യാധുനിക ചികിത്സ സൗകര്യങ്ങൾ ഉളള അമേരിക്കയ്ക്ക് പോലും കൊവിഡിന് മുന്നിൽ പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ല. ന്യൂയോർക്കിൽ കൊവിഡിൽ നിന്നും രോഗമുക്തി നേടിയ മലയാളി റഫീഖ് തറയിലിന്റെ ചികിത്സ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് സുഹൃത്തായ ശ്രീലേഖ ചന്ദ്രശേഖർ. തന്റെ ഫെസ്ബുക്കിലൂടെയാണ് ശ്രീലേഖ ഈ അനുഭവങ്ങൾ പങ്കുവച്ചത്.
മാർച്ച് 24 നാണ് റഫീഖിന് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങി. കഠിനമായ തലവേദന, വിറയൽ പനി , വയറിൽ അസ്വസ്ഥത, വിശപ്പില്ലായ്മ എന്നിവയായിരുന്നു ലക്ഷണങ്ങൾ. റഫീഖ് ഉടനെ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ടു. ഓരോ ഹോസ്പിറ്റലിനും ഓരോ ആപ്പ് ഉണ്ട്, അതുവഴിയാണ് ഹോസ്പിറ്റലുമായി ബന്ധപ്പെടുന്നതും, അതിനു ശേഷം അവർ തന്നെ മരുന്ന് വീട്ടിൽ എത്തിക്കുമെന്നും ശ്രീലേഖയുടെ പോസ്റ്റിൽ പറയുന്നു.വീട്ടിൽ തന്നെ സ്വയം ഐസൊലേറ്റഡ് ആയി ചികിത്സ നേടുകയായിരുന്നു റഫീഖ്. ശ്വാസതടസം തോന്നിയാൽ അതിനുള്ള മരുന്നും ആന്റിബയയോട്ടിക്കും നൽകും, കലശലായ ശ്വാസതടസം ഉണ്ടെങ്കിൽ 911-ൽ വിളിച്ചാൽ അവർ ആംബുലന്സുമായി വന്നു ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകും. ഇത്തരത്തിൽ ദിവസങ്ങളോളം ഏറെ കഷമയോടെ കൊവിഡിനെ പ്രതിരോധിച്ച കഥയാണ് റഫീഖിന് പറയാനുള്ളത്.
20 ദിവസമായി സെൽഫ് ക്വാറന്റൈനിൽ കഴിഞ്ഞു സുഖംപ്രാപിച്ചു വരികെയാണ് റഫീഖ്. സംസാരിക്കുമ്പോൾ ഇടർച്ചയുണ്ട് എന്നത് ഒഴിച്ചാൽ വേറെ ബുദ്ധിമുട്ടുകളൊന്നും ഇല്ല. ഒരു കൊവിഡ് ബാധിതൻ എങ്ങനെയാണ് രോഗത്തെ നേരിടേണ്ടതെന്നും സാമൂഹിക പ്രതിബദ്ധതയോടെ എങ്ങനെ ജീവിക്കാമെന്നുമുള്ളതിന്റെ ഉത്തമ ഉദാഹരണമായി മാറുകയാണ് റഫീഖ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.