തിരുവനന്തപുരം.സംസ്ഥാനത്ത് എസ്.എസ്.എൽ.സി, പ്ളസ് വൺ, പ്ളസ് ടു, വി.എച്ച്.എസ്.സി എന്നിവയിലെ ബാക്കി പരീക്ഷകൾ ലോക്ക് ഡൗൺ പിൻവലിച്ച ശേഷം മാത്രമെ നടത്തുകയുള്ളുവെന്നും, ഇവയുടെ ചോദ്യപേപ്പറുകൾ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു.കൗമുദി ടിവിയിലെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ പരീക്ഷകളെല്ലാം പതിവ് രീതിയിൽത്തന്നെയാണ് നടത്തുക.ഓൺലൈൻ സംവിധാനത്തിലല്ല.പൊതു വിദ്യാഭ്യാസ വകുപ്പ് എല്ലാത്തിനും സജ്ജമാണെങ്കിലും വിദ്യാർത്ഥികൾ പരിചയിച്ചു വന്ന സാമ്പ്രദായികരീതി ഇപ്പോൾ മാറ്റാൻ ഉദ്ദേശിച്ചിട്ടില്ല.പൊതുഗതാഗതം പൂർണമായും പുനസ്ഥാപിക്കാതെ പരീക്ഷകൾ സുഗമമായി നടത്താൻ കഴിയില്ലെന്നതിനാൽ ലോക്ക് ഡൗണിനു ശേഷം കുട്ടികൾക്ക് സാവകാശം നൽകിയെ പരീക്ഷ നടത്തുകയുള്ളു.എട്ടാം ക്ളാസ് വരെ മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിച്ചിട്ടുണ്ട്.ഒമ്പതാം ക്ളാസിലെ വിദ്യാർത്ഥികളുടെ കാര്യത്തിൽ മുൻ പരീക്ഷകളിലെ മാർക്കുകളുടെ ശരാശരി നോക്കി തീരുമാനിക്കും.അതിന്റെയർത്ഥം ആരെയെങ്കിലും തോൽപ്പിക്കുമെന്നല്ലയെന്നും ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.