coronavirus

ന്യൂഡൽഹി:ഇന്ത്യയിൽ കൊവിഡ് രോഗം കൂടുതൽ ബാധിച്ചത് മഹാരാഷ്‌ട്ര,​ തമിഴ്‌നാട്,​ ഡൽഹി,​ രാജസ്ഥാൻ,​ മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്‌ട്രയിലാണ് ഏറ്റവും രൂക്ഷം. അവിടെ രോഗികളുടെ എണ്ണം 3,​000 കവിഞ്ഞു. ഇതിൽ 2000 പേരും മുംബയിലാണ്. സംസ്ഥാനത്ത് മൊത്തം188 പേ‌ർ മരിച്ചു. ചേരിപ്രദേശമായ ധാരാവിയിലും ദിവസവും രോഗം പടരുന്നുണ്ട്. അവിടെ 8 മരണം ഉൾപ്പെടെ 71 കേസുകളായി. മഹാരാഷ്‌ട്രയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ മാത്രം ആയിരം പുതിയ കേസുകളും 44 മരണവും ഉണ്ടായി.

രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ഡൽഹിയാണ് - 1578 പേർ. തമിഴ്‌നാട്,​ മദ്ധ്യപ്രദേശ്,​ രാജസ്ഥാൻ എന്നിവിടങ്ങളിലും രോഗികൾ ആയിരം കവിഞ്ഞു.

വിവിധ സംസ്ഥാനങ്ങളിൽ രോഗവ്യാപനം ഇങ്ങനെ:

മഹാരാഷ്‌ട്ര

ആദ്യ കേസ് മാർച്ച് 10

29 ദിവസം കൊണ്ട് രോഗികൾ 1018

അടുത്ത 5 ദിവസം കൊണ്ട് 1982

അടുത്ത 3 ദിവസം കൊണ്ട് 3081

ആദ്യമരണം മാർച്ച് 17

31 ദിവസം കൊണ്ട് 188 മരണം

ഡൽഹി

ആദ്യകേസ് മാർച്ച് 2

35 ദിവസം കൊണ്ട് 503 രോഗികൾ

അടുത്ത 11 ദിവസം കൊണ്ട് 1578 രോഗികൾ

ആദ്യ മരണം മാർച്ച് 13

35 ദിവസത്തിൽ 32 മരണം

തമിഴ്‌നാട്

@ ആദ്യ കേസ് മാർച്ച് 7

@29 ദിവസം കൊണ്ട് 485 രോഗികൾ

@അടുത്ത 12 ദിവസത്തിൽ 1267 ആയി

@ ആദ്യ മരണം മാർച്ച് 19

@29 ദിവസത്തിൽ 15 മരണം

മദ്ധ്യപ്രദേശ്

@ആദ്യ കേസ് മാർച്ച് 21

@22 ദിവസം 529 കേസുകൾ

@അടുത്ത 5 ദിവസത്തിൽ 1090

@ആദ്യമരണം മാർച്ച് 25

@23 ദിവസത്തിൽ 55 മരണം

രാജസ്ഥാൻ

@ ആദ്യകേസ് മാർച്ച് 3

@ 39 ദിവസത്തിൽ 520 രോഗികൾ

@ അടുത്ത ആറ് ദിവസം കൊണ്ട് 1101 ആയി

@ ആദ്യ മരണം മാർച്ച് 30

@ 18 ദിവസം കൊണ്ട് 11 മരണം

ഗുജറാത്ത്

@ ആദ്യ കേസ് മാർച്ച് 20

@24 ദിവസത്തിൽ 516 രോഗികൾ

@അടുത്ത നാല് ദിവസം കൊണ്ട് 766 രോഗികൾ

@ ആദ്യ മരണം മാർച്ച് 22

@ 26 ദിവസം കൊണ്ട് 33 മരണം