nurses

ലണ്ടൻ: ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് പൂർണ ഗർഭിണിയായ നഴ്സ് മരിച്ചു. കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്തു. ലൂട്ടൻ ആന്ഡ് ഡൺസ്റ്റേബിൾ യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സായിരുന്ന മേരി ആഗീവ ആഗ്യപോംഗ് (28) ആണ് മരിച്ചത്. കുഞ്ഞ് ആരോഗ്യവാനാണെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഏപ്രിൽ ഏഴിനാണ് മേരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ ഭർത്താവ് ഐസൊലേഷനിലാണ്.