covid-19

കുവൈറ്റ് സിറ്റി: കുവൈറ്റിൽ 75 ഇന്ത്യക്കാരടക്കം 119 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുവൈറ്റിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1524 ആയി. ഇതിൽ 860 പേർ ഇന്ത്യക്കാരാണ്. ക്വാറന്റൈനിലായിരുന്ന 225 പേർ രോഗവിമുക്തരായി. 1296 പേർ ചികിത്സയിലും 32 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.

അതേസമയം,​ രാജ്യത്ത് കൊവിഡ് ബാധിക്കുന്നവരിൽ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. വരുംദിവസങ്ങളിലും രോഗബാധിതർ വർദ്ധിക്കുമെന്നാണ് സൂചന.

 ഒമാനിൽ ഇന്ന് 109 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 97 പേരും വിദേശികളാണ്. ഇതോടെ രാജ്യത്ത് ആകെ രോഗികൾ 1019 ആയി.