covid-

ന്യൂഡൽഹി: കൊവിഡ് പ്രതിരോധിക്കുന്നതിന് കേന്ദ്രസർക്കാർ ശ്ചയിച്ച ഹോട്ട്‌സ്‌പോട്ടുകൾ കേരളത്തിന് സ്വന്തമായി മാറ്റാനാകില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നേരത്തെ കേരളത്തിലെ ഏഴ് ജില്ലകളെ ഹോട്ട്‌സ്‌പോട്ടിലും ആറ് ജില്ലകളെ ഓറഞ്ച് സോണിലും ഉൾപ്പെടുത്തി കേന്ദ്രസർക്കാർ പട്ടിക പുറത്തിറക്കിയിരുന്നു. എന്നാൽ ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭായോഗം കേരളത്തിലെ രോഗബാധിത പ്രദേശങ്ങളെ മേഖല അടിസ്ഥാനത്തിൽ തരംതിരിക്കാ തീരുമാനിച്ചിരുന്നു.

കാസർകോട്, കണ്ണൂർ,കോഴിക്കോട്, മലപ്പുറം ജില്ലകളെ അതീതീവ്രമേഖലയായും (റെഡ് സോൺ), വയനാട്, കോട്ടയം ജില്ലകളെ ഗ്രീൻസോണായും, മറ്റു ജില്ലകളെ ഓറഞ്ച് സോണായുമാണ് സംസ്ഥാന സർക്കാർ തരംതിരിച്ചത്.

എന്നാൽ സംസ്ഥാനത്തിന് സ്വന്തം നിലയിൽ മേഖലകൾ തരംതിരിക്കാനാവില്ലെന്നാണ് കേന്ദ്രനിലപാട്. ജില്ലകളെ വേണമെങ്കിൽ കേരളത്തിന് ഹോട്ട്‌സ്‌പോട്ടുകളുടെ കൂട്ടത്തിൽ വർദ്ധിപ്പിക്കാം. ഹോട്ട്‌സ്‌പോട്ടിൽ നിന്ന് ഏതെങ്കിലും ജില്ലകളെ ഒഴിവാക്കണമെങ്കിൽ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും കേരളം നല്‍കിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്‌പോട്ടുകൾ നിശ്ചയിച്ചതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.