വാഷിംഗ്ടൺ ഡി.സി: കൊവിഡ് ബാധിച്ച് മരിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ മറ്റു രാജ്യങ്ങൾ മറച്ചു വയ്ക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. ചൈനയാണ് വിവരങ്ങൾ മറച്ചുവയ്ക്കുന്നതിൽ മുൻപന്തിയിലെന്നും ട്രംപ് ആരോപിച്ചു.
' ചൈനയിൽ കൊവിഡ് മൂലം നിരവധി പേർ മരിച്ചിട്ടുണ്ട്. എന്നാൽ അവർ പറയുന്ന കണക്ക് നിങ്ങൾ ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ?. അമേരിക്കയിൽ മരിക്കുന്ന എല്ലാവരുടെയും വിവരങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നമ്മുടെ രീതി മികച്ചതാണ്. ഓരോ മരണവും ഇവിടെ രേഖപ്പെടുത്തുന്നു. ". ചൈനയ്ക്ക് പുറമെ റഷ്യ, ഉത്തര കൊറിയ, ഇറാൻ എന്നീ രാജ്യങ്ങളും വിവരങ്ങൾ കൃത്യമായി പുറത്തുവിടുന്നില്ലെന്നും ട്രംപ് പറഞ്ഞു.