gra

കൊച്ചി: കൊവിഡിനെ തുരത്താൻ ലോക്ക് ഡൗൺ ദീർഘിപ്പിച്ചെങ്കിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കാത്തിരിക്കുന്നത് നടുവൊടിക്കുന്ന വീഴ്‌ച. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിൽ (ജി.ഡി.പി) 70 ശതമാനം പങ്കുവഹിക്കുന്ന മേഖലകളും നീളുന്ന ലോക്ക്ഡൗണിൽ തളരുമെന്ന് കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്‌ട്രീസിന്റെ (സി.ഐ.ഐ) റിപ്പോർട്ട് വ്യക്തമാക്കി.

2019-20ലെ ജനുവരി മാർച്ച് പാദത്തെ അപേക്ഷിച്ച് വിവിധ മേഖലകളുടെ ഉത്‌പാദനത്തിൽ/സേവനത്തിൽ അഞ്ചു മുതൽ 75 ശതമാനം വരെ ഇടിവാണുണ്ടാവുക.

ആ കണക്ക് ഇങ്ങനെ: (ബ്രായ്ക്കറ്റിൽ ജി.ഡി.പിയിൽ വഹിക്കുന്ന പങ്ക്)

എയർലൈൻ, ഹോസ്‌പിറ്റാലിറ്റി : 70-75% (2%)

വാഹന നിർമ്മാണം : 50-60% (2%)

നിർമ്മാണം, റിയൽ എസ്‌റ്റേറ്റ് : 50% (8%)

ടെക്‌സ്റ്റൈൽസ് : 50% (2%)

ചരക്ക് ഗതാഗതം : 40-45% (8%)

ലോഹം, ഖനനം : 35-40% (7%)*

ഓയിൽ, ഗ്യാസ് : 20-25% (7%)*

ഊർജം : 20-25% (7%)*

ഉപഭോക്തൃ വിപണി : 20-25% (11%)

കെമിക്കലുകൾ : 15-20% (2%)

കാർഷികം : 15% (15%)

ഐ.ടി സേവനം : 10-15% (5%)

ഫാർമ : 10-15% (1%)

ടെലികോം : 0-5% (2%)

(*ലോഹം-ഖനനം, ഓയിൽ-ഗ്യാസ്, ഊർജം എന്നിവ സംയുക്തമായി വഹിക്കുന്ന പങ്കാണ് ഏഴ് ശതമാനം)

ഉണർവിന്റെ കാലം

വ്യോമയാനം, ടൂറിസം, ഹോട്ടൽ മേഖലകൾ നടപ്പു സാമ്പത്തിക വർഷത്തെ (2020-21) നാലാംപാദമായ ജനുവരി-മാർച്ചോട് കൂടിയേ ഉണർവിന്റെ ട്രാക്കിലെത്തൂ. സി.ഐ.ഐയുടെ തിരിച്ചുവരവ് പ്രതീക്ഷകൾ ഇങ്ങനെ:

വ്യോമയാനം, ടൂറിസം, ഹോട്ടൽ : 2020-21 ജനുവരി-മാർച്ച്

വാഹന നിർമ്മാണം : ഒക്‌ടോബർ-ഡിസംബർ

നിർമ്മാണം, റിയൽ എസ്‌റ്റേറ്റ് : ഒക്‌ടോബർ-ഡിസംബർ

ടെക്‌സ്റ്റൈൽസ് : ഒക്‌ടോബർ-ഡിസംബർ

ചരക്ക് ഗതാഗതം : ജനുവരി-മാർച്ച്

ലോഹം, ഖനനം : ഒക്‌ടോബർ-ഡിസംബർ

ഓയിൽ, ഗ്യാസ് : ജനുവരി-മാർച്ച്

ഊർജം : ജൂലായ്-സെപ്‌തംബർ

ഉപഭോക്തൃ വിപണി : ജൂലായ്-സെപ്‌തംബർ

കെമിക്കലുകൾ : ജനുവരി-മാർച്ച്

കാർഷികം : 2021-22 ഏപ്രിൽ-ജൂൺ

ഐ.ടി സേവനം : ജൂലായ്-സെപ്‌തംബർ

ഫാർമ : ജൂലായ്-സെപ്‌തംബർ

ടെലികോം :ജൂലായ്-സെപ്‌തംബർ

''സമ്പദ്‌വ്യവസ്ഥയിൽ പണലഭ്യത ഉറപ്പാക്കാനുള്ള നടപടിയാണ് ഉത്തേജക പാക്കേജിലൂടെ കേന്ദ്രം സ്വീകരിക്കുന്നത്. ഉത്തേജക പാക്കേജിന്റെ ബലത്തിൽ രാജ്യത്ത് ഉപഭോഗം അഞ്ചു ശതമാനം വരെ ഉയരും. ഉത്‌പന്നങ്ങൾക്ക്, ലോക്ക് ഡൗൺ മൂലം ഡിമാൻഡ് കുറഞ്ഞത് നാണയപ്പെരുപ്പം കുറഞ്ഞു നിൽക്കാനും സഹായകമാണ്"",

അമിതാഭ് കാന്ത്,

സി.ഇ.ഒ, നീതി ആയോഗ്