pic-

ന്യൂഡൽഹി : കൊവിഡ് രോഗം രാജ്യത്ത് പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് പൊതു അകലം പാലിക്കുന്നതിന്റെ ആവശ്യകത ചൂണ്ടികാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടികളുടെ വീഡിയോ ട്വീറ്റ് ചെയ്തത്. 60 സെക്കന്‍റ് ഉളള വീഡിയോയിൽ രാജ്യത്ത് ഇതുവരെ 12000 ൽ ഏറെ പേരെ ബാധിച്ച വൈറസ് വ്യാപനത്തിൽ പൊതു അകലത്തിന്റെ പ്രധാന്യമാണ് കുട്ടികൾ കാഴ്ചവയ്ക്കുന്നത്.

നിരത്തിവച്ച അനേകം ഇഷ്‌ട്ടികകളെ മനുഷ്യരായി സങ്കൽപിച്ച് ആദ്യത്തെ ഇഷ്‌ട്ടിക മറിച്ചിടും.പിന്നാലെ ഓരോ ഇഷ്‌ട്ടികയും മറിഞ്ഞ് വീഴുന്നു. പൊതു അകലം പാലിക്കാത്ത പക്ഷം വൈറസ് സമാനമായ രീതിയിൽ ഏവരിലേക്കും പകരുമെന്നും കുട്ടികൾ പറയുന്നു. ഈ അവസ്ഥയിൽ നിന്നും എങ്ങനെ രക്ഷനേടാനാകുമെന്ന് മറ്റൊരു കുട്ടിയുടെ ചോദ്യത്തിന് മറുപടിയായി വീണ്ടും നിരത്തിവച്ച ഇഷ്ടികൾ മറിച്ചിടുന്നു. എന്നാൽ മുഴുവൻ ഇഷ്ടികകളും വീഴുന്നതിന് മുമ്പായി ഇടയിലെ ഒരു ഇഷ്ടിക മാറ്റി ബാക്കി ഇഷ്ടകകൾ വീഴാതെ സംരക്ഷിക്കുന്നതും കാണാം. ഈ രീതിയിൽ ഒരു വ്യക്തിയെങ്കിലും പൊതു അകലം പാലിച്ചാൽ വൈറസ് വ്യാപനം തടയാമെന്നും കുട്ടികൾ പറയുന്നു.

വൈറസിൽ നിന്നും രക്ഷനേടാൻ കുട്ടികൾ നൽകുന്ന ഒരു വലിയ പാഠമാണിതെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അതേസമയം 12380 പേർക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. 414 പേർ ഇതുവരെ രോഗം ബാധിച്ച് മരണപ്പെടുകയും ചെയ്തു.

बच्चों ने खेल-खेल में जो बता दिया, उसमें कोरोना महामारी से बचने की एक बड़ी सीख है। pic.twitter.com/n13Z92zi2W

— Narendra Modi (@narendramodi) April 16, 2020