തൃശൂർ: ലോക്ക്ഡൗണിന്റെ ഭാഗമായി കെ.എസ്.എഫ്.ഇയുടെ സാധാരണ ശാഖകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെയും സായാഹ്‌ന ശാഖകൾ ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് നാലുവരെയും മാത്രമേ തുറന്ന് പ്രവർത്തിക്കൂവെന്ന് മാനേജിംഗ് ഡയറക്‌ടർ വി.പി. സുബ്രഹ്‌മണ്യൻ പറഞ്ഞു. 'ബ്രേക്ക് ദി ചെയിൻ" മാനദണ്ഡങ്ങൾ പാലിച്ചാണ് കെ.എസ്.എഫ്.ഇയുടെ ശാഖകളും ഓഫീസുകളും പ്രവർത്തിക്കുന്നത്.