lockdown-mqrkey

തിരുവനന്തപുരം: ഏപ്രിൽ 20 മുതൽ സംസ്ഥാനത്ത് വാഹനങ്ങൾ പുറത്തിറക്കാൻ അനുവദിക്കുക ഒറ്റ, ഇരട്ട അക്ക ക്രമത്തിൽ ആയിരിക്കും. ഇടവിട്ട ദിവസങ്ങളിൽ വാഹനങ്ങൾ ഓടിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾക്ക് ഈ വ്യവസ്ഥയിൽ ഇളവുകൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പലയിടത്തായി നിർത്തിയിട്ട വാഹനങ്ങൾ അടക്കം കേടാവാതിരിക്കാൻ ഇടയ്ക്ക് സ്റ്റാർട്ട് ചെയ്യുന്നതിന് ആഴ്ചയിൽ ഒരു ദിവസം അനുമതി നൽകും. യൂസ്ഡ് കാർ ഷോറൂമുകൾക്കും പ്രൈവറ്റ് ബസുകൾ, വാഹനവിൽപനക്കാരുടെ വാഹനങ്ങൾ എന്നിവയ്‌ക്കെല്ലാം ഈ അവസരം ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏപ്രിൽ 20ന് ശേഷവും കർശന നിയന്ത്രണം തുടരുന്ന കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകൾക്ക് ഈ ഇളവുകൾ ബാധകമാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.