ഏകദേശം മൂന്നു പതിറ്റാണ്ട് മുമ്പാണ്, ബീന കണ്ണൻ അച്‌ഛനെ സഹായിക്കാനായി ശീമാട്ടിയുടെ സാരഥ്യത്തിലേക്ക് എത്തുന്നത്. അന്നത്തെ കാലത്ത്, ഒരു വനിത ഒരു ബിസിനസ് സംരംഭത്തിന്റെ തലപ്പത്തേക്ക് വരികയെന്നത് അപൂർവമായിരുന്നു. എന്നാൽ, മകളുടെ കഴിവുകളിൽ പൂർണ വിശ്വാസമുണ്ടായിരുന്ന സ്വാമി, ശീമാട്ടിയെന്ന സാമ്രാജ്യം ബീന കണ്ണനെ എൽപ്പിച്ചു. സ്വാമിയുടെ ദീർഘവീക്ഷണവും ഇച്ഛാശക്തിയും ശരിയെന്ന് തെളിയിക്കുന്നതാണ് ബീന കണ്ണന്റെ കീഴിലെ ശീമാട്ടിയുടെ വളർച്ച.