കൊച്ചി: കൊവിഡ് അവലോകനയോഗത്തിന് ശേഷമുള്ള പ്രതിദിന വാർത്താസമ്മേളനം നിറുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ പരിഹസിച്ച് വി.ടി.ബൽറാം എം.എൽ.എ രംഗത്തെത്തി. യ്യോ.. അപ്പോ നാളെ മുതൽ ആറുമണിത്തള്ള് ഇല്ലേ?. ഇങ്ങനൊന്നും ഒരാളോട് ചെയ്യരുത് ന്റെ ഷാജീയെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
കൊവിഡ് പ്രതിരോധ നടപടികൾ വിശദീകരിക്കാനായി നടത്തുന്ന പ്രതിദിന വാർത്താ സമ്മേളനം നാളെ മുതൽ ഉണ്ടാവില്ലെന്നും ഇടവിട്ട ഏതെങ്കിലും ദിവസങ്ങളിൽ മാത്രമായിരിക്കും ഇനി മാദ്ധ്യമങ്ങളെ കാണുകയെന്നായിരുന്നു പിണറായി വിജയൻ വ്യക്തമാക്കിയത്.
മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്താത്ത ദിവസങ്ങളിൽ ആരോഗ്യ മന്ത്രിയുടെ ഓഫീസാണ് വാർത്താക്കുറിപ്പിലൂടെ കൊവിഡ് രോഗ വ്യാപനം സംബന്ധിച്ച വിവരങ്ങൾ അറിയിക്കുക.