ലോകമെങ്ങും മീ ടു തരംഗത്തിന് കാരണമായ ഒന്നായിരുന്നു ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റൈയ്നുമായി ബന്ധപ്പെട്ട ലൈംഗിക വിവാദം. അതിനെത്തുടർന്ന് സിനിമാമേഖലയിലെ കാസ്റ്റിംഗ് കൗച്ചുകളെക്കുറിച്ച് തുടർ വെളിപ്പെടുത്തലുകൾ ഉണ്ടായി. രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപും ഹോളിവുഡിൽ സ്ത്രീവിരുദ്ധത ശക്തമായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് നടി ഷാരോൺ സ്റ്റോൺ. 1990കളിൽ താൻ സിനിമയിലേക്ക് എത്തുന്ന സമയത്ത് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചാണ് 62 കാരിയായ നടി മനസു തുറന്നത്. അന്ന് മോഡലിംഗും അഭിനയവും എന്ന് പറഞ്ഞാൽ ലൈംഗികബന്ധം തന്നെയായിരുന്നു എന്നാണ് താരം പറയുന്നത്.
തന്റെ ലുക്കിനെക്കുറിച്ച് പലരും വിമർശിച്ചിരുന്നു. ചില സൂപ്പർ താരങ്ങൾ തനിക്കൊപ്പം അഭിനയിക്കാനാകില്ലെന്ന് വരെ പറഞ്ഞിട്ടുണ്ടെന്ന് ഷാരോൺ സ്റ്റോൺ വെളിപ്പെടുത്തുന്നു. വോഗ് മാഗസീനിന്റെ ജർമൻ എഡിഷനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. തുടക്കത്തിൽ തനിക്ക് പുരുഷത്വം കൂടുതലാണെന്ന് തീരെ സെക്സിയല്ലെന്നും കണ്ടെത്തുകയായിരുന്നു. ആ ധാരണ തിരുത്താനായി പ്ലേ ബോയ് മാഗസിനു വേണ്ടി അർധനഗ്നയായി ഫോട്ടോഷൂട്ട് ചെയ്യേണ്ടിവന്നെന്നും സ്റ്റോൺ പറയുന്നു
20 വർഷം മുൻപ് ഹോളിവുഡ് തീർത്തും സ്ത്രീവിരുദ്ധമായിരുന്നു. എനിക്ക് പ്രായം തോന്നിക്കുമെന്നും അതിനാൽ എനിക്കൊപ്പം അഭിനയിക്കില്ലെന്നും എന്നെക്കാൾ മൂന്ന് വയസ് കൂടുതലുള്ള മെൽ ഗിബ്സൺ മെൽ ഗിബ്സൺ പറഞ്ഞു.
1992 ൽ പുറത്തിറങ്ങിയ ബേസിക് ഇൻസ്റ്റിക്റ്റ് എന്ന ചിത്രത്തിലൂടെയാണ് ഷാരോൺ സ്റ്റോൺ ശ്രദ്ധ നേടുന്നത്. തുടർന്ന് ഏറ്റവും സെക്സിസ്റ്റ് സ്റ്റാർ എന്ന പദവിയിൽ താരമെത്തി. എന്നാൽ ആ സ്ഥാനം തനിക്ക് അഭിമാനം നൽകിയിട്ടില്ലെന്നാണ് സ്റ്റോൺ പറയുന്നത്. സ്ത്രീകൾ സെക്സിയാണെന്ന് കണ്ടെത്തിയാൽ വലിയ സന്തോഷമാണ്. എന്നാൽ പുരുഷന്മാർ ലൈംഗിക പീഡകരായിരിക്കും. അവർക്ക് ഇഷ്ടമെന്ന് തോന്നുന്നതെല്ലാം അവർ കയ്യടക്കും. 1990 കളിൽ ഇങ്ങനെയായിരുന്നു- സ്റ്റോൺ പറഞ്ഞു. ഇറോട്ടിക്ക് ത്രില്ലറുകളിലെ നടന്മാരുടെ ലൈംഗിക രംഗങ്ങൾ കണ്ട് പലരും ഐക്കോണിക്കെന്ന് വഴ്ത്തുന്നുണ്ട്. എന്നാൽ നായിക തന്റെ താൽപ്പര്യക്കുറവ് വ്യക്തമാക്കിയിട്ടും അത് ചർച്ചയാവുകയാണ്. അത്തരത്തിലുള്ള രംഗം അഭിനയിച്ചു കാണിക്കാൻ തന്നോട് അടുത്തിടെയും ആവശ്യപ്പെട്ടെന്നും അത് അവസാനിപ്പിക്കേണ്ട കാലമായില്ലേ എന്നാണ് താരം ചോദിക്കുന്നത്.