crow

തിരുവനന്തപുരം: കൊടുങ്ങാനൂർ പ്ലാവോട് ഭാഗത്ത് കാക്കകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് പാലോട് വെറ്ററിനറി അധികൃതർ വ്യക്തമാക്കി. ഏപ്രിൽ 3നാണ് എട്ട് കാക്കകളെയും ഒരു അണ്ണാനെയും ചത്തനിലയിൽ നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് വട്ടിയൂർക്കാവ് പൊലീസിലും വെറ്ററിനറി ഓഫീസിലും വിവരം അറിയിക്കുകയായിരുന്നു. കുലശേഖരം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇതിൽ കാക്കകൾ ചത്തുകിടന്ന ഭാഗത്തുനിന്ന് 50 മീറ്റർ മാറി പ്ലാസ്റ്റിക് കവറിൽ ഭക്ഷണം കണ്ടെത്തിയിരുന്നു. നായ്ക്കളെ കൊല്ലാൻ ആരെങ്കിലും വിഷം ചേർത്ത് വച്ചിരുന്ന ആഹാരം കാക്കയും അണ്ണാനും കഴിച്ചതാകാം കാരണമെന്നായിരുന്നു നിഗമനം. എന്നാൽ ആന്തരികാവയവ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഇവയെ പരിശോധിച്ച ഡോക്ടർ കുലശേഖരം പ്രാഥമികാരോഗ്യ കേന്ദ്രം അധികൃതരെ അറിയിച്ചു.