ജനുവരി-മാർച്ചിൽ വളർച്ച നെഗറ്റീവ് 6.8%
ബെയ്ജിംഗ്: കൊവിഡ്-19ന്റെ പ്രഭവരാജ്യമായ ചൈനയുടെ ജി.ഡി.പി വളർച്ച, 2020ന്റെ ആദ്യപാദമായ ജനുവരി-മാർച്ചിൽ നെഗറ്റീവ് 6.8 ശതമാനമായി കൂപ്പുകുത്തി. 1992 മുതൽക്കാണ് ചൈന ത്രൈമാസ ജി.ഡി.പി വളർച്ച ഔദ്യോഗികമായി പുറത്തുവിടുന്നത്. എന്നാൽ, ഇതിന് മുമ്പ് ചൈനീസ് സമ്പദ്വ്യവസ്ഥ നെഗറ്രീവിലേക്ക് തകർന്നടിഞ്ഞത്, രാജ്യത്ത് സാംസ്കാരിക വിപ്ളവം നടന്ന 1976ലാണ്.
14 ലക്ഷം കോടി ഡോളർ മൂല്യവുമായി ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ചൈന, കൊവിഡിന്റെ പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക്ഡൗണിലായതാണ് തകർച്ചയ്ക്ക് കാരണം. ഫാക്ടറികളും വ്യാപാര സ്ഥാപനങ്ങളും മറ്റ് സമ്പദ്മേഖലകളുമെല്ലാം അടച്ചിട്ടത് തിരിച്ചടിയായി. നെഗറ്രീവ് ആറു ശതമാനം വളർച്ച ചൈന പ്രതീക്ഷിച്ചിരുന്നെങ്കിലും അതിനേക്കാൾ മോശമായിരുന്നു സ്ഥിതിയെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്.
ആകെ വലഞ്ഞ് ചൈന
മാർച്ചിൽ വ്യാവസായിക ഉത്പാദനം 1.1 ശതമാനം, റീട്ടെയിൽ വില്പന 15.8 ശതമാനം, സ്ഥിര ആസ്തി നിക്ഷേപം 16.1 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു. തൊഴിലില്ലായ്മ നിരക്ക് ജനുവരി-ഫെബ്രുവരിയിൽ 6.2 ശതമാനമായിരുന്നെങ്കിലും മാർച്ചിൽ 5.9 ശതമാനമായി കുറഞ്ഞു. മാർച്ചിൽ കയറ്റുമതി 6.6 ശതമാനവും ഇടിഞ്ഞു. ജനുവരി-മാർച്ചിൽ പുതിയ തൊഴിലവസരങ്ങളിൽ 27 ശതമാനം ഇടിവുമുണ്ട്.
എളുപ്പമാവില്ല
കയറ്റം
കൊവിഡിന് ശേഷം മികച്ച വളർച്ചയിലേക്ക് അതിവേഗം കയറുന്ന രണ്ടു രാജ്യങ്ങൾ ഇന്ത്യയും ചൈനയും ആയിരിക്കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാൽ, ചൈനയുടെ കയറ്റം സുഗമമാവില്ലെന്നാണ് ജനുവരി-മാർച്ചിലെ കണക്ക് വ്യക്തമാക്കുന്നത്.
ചൈനീസ് വീഴ്ച
(ജി.ഡി.പി വളർച്ച മുൻ വർഷങ്ങളിലെ ജനുവരി-മാർച്ച് പാദങ്ങളിൽ)