തിരുവനന്തപുരം തിരുമലക്കടുത്തു പെരുകാവിലെ പണിതീരാറായ വീടിനു മുന്നിലെ കുഴിയിൽ ഒരു വലിയ മൂർഖൻ പാമ്പു കിടക്കുന്നു എന്ന് പറഞ്ഞു രാവിലെ തന്നെ വാവയ്ക്കു കാൾ എത്തി സ്ഥലത്തെത്തിയ വാവ പാമ്പിനെ കണ്ടു. ഏണി ഉപയോഗിച്ച് കുഴിയിലിറങ്ങി. വലിയ മൂർഖൻ പാമ്പ്, ദേഷ്യം മുഴുവൻ വാവയ്ക്കു നേരെ.
തുടർന്ന് തൈക്കാടുള്ള ഗവർമെന്റ് ഓഫീസിലാണ് എത്തിയത്. രാവിലെ ഓഫീസ് തുറന്നപ്പോഴാണ് പാമ്പിനെ കണ്ടത് ,അനക്കം കേട്ട് ഫയലുകൾ വച്ചിരിക്കുന്ന റൂമിൽ കയറി ,ഫയലുകൾ എടുക്കാൻ പറ്റാത്ത അവസ്ഥ. പേടിച്ചിട്ട് ആരും ആ റൂമിൽ കയറുന്നില്ല അങ്ങനെ ആണ് വാവയെ വിളിച്ചത്. സ്ഥലത്തെത്തിയ വാവ കുറേനേരം തിരഞ്ഞിട്ടും പാമ്പിനെ കണ്ടെത്താനായില്ല ,അവിടെ നിന്ന് തിരിച്ചു കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും അവിടെ നിന്ന് കാൾ. അലമാരകൾക്കിടയിൽ പാമ്പു പോകുന്നത് കണ്ടു. ഉടൻ തന്നെ വാവ അങ്ങോട്ടേക്ക് തിരിച്ചു കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്