pic-

ന്യൂഡൽഹി: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാർച്ച് 25 മുതൽ ഇന്ത്യ ലോക്ക് ഡൗൺ ചെയ്തിരിക്കുകയാണ്. ഇതേ തുടർന്ന് രാജ്യത്തെ നിരവധി സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും ചെയ്തു. ഈ സാഹചര്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജോലി നഷ്ടമാകാതെ നോക്കണമെന്നും, ശമ്പളം മുടങ്ങാതെ നൽകണമെന്നും കമ്പനി ഉടമകളോട് പ്രധാനമന്ത്രി അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയോട് കാത് അടയ്ക്കുന്ന സമീപനമാണ് ചില സ്ഥാപനങ്ങൾ കാഴ്ചവയ്ക്കുന്നത്.

ബംഗളുരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു കൊണ്ടിരുന്ന മനോജ് എന്ന യുവാവിന് തന്റെ ജോലി നഷ്ടമായതായി പറയുന്നു. കാരണം പോലും കാണിക്കാതെയാണ് തന്നെയും കൂടെയുളളവരെയും ജോലിയിൽ നിന്നും പറഞ്ഞുവിട്ടതെന്നും യുവാവ് പറയുന്നു. ചില സ്ഥാപനങ്ങൾ ജോലിക്കാരോട് നിർബന്ധിത അവധിയിൽ പോകാനും ആവശ്യപ്പെടുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഉളള വരുമാനവും ജോലിയും നഷ്ടമായാൽ പിടിച്ചു നിൽക്കുക എന്നത് ഏറെ പ്രയാസമുളള കാര്യമാണ്.

വൻകിട കോർപ്പറേറ്റ് കമ്പനികളും സമാനമായ പ്രശ്നം നേരിടുന്നുണ്ട്. ഇന്ത്യയിലെ തന്നെ
മൂന്നാമത്തെ ഇരുചക്രവാഹന നിർമാണ കമ്പനിയായ ബജാജും തങ്ങളുടെ ജീവനക്കാരുടെ ശമ്പളത്തിന്റെ പത്ത് ശതമാനം പിടിക്കുന്നുണ്ട്. എല്ലാവരുടെയും ജോലി നില നിർത്തുന്നതിന്റെ ഭാഗമായി ജീവനക്കാർ ഇത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം നിലവിൽ ഇന്ത്യയിൽ ലോക്ക് ‌ ഡൗൺ മെയ് മൂന്ന് വരെ നീട്ടിയിരിക്കുകയാണ്.