pic-

ന്യൂഡൽഹി : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷകളുടെ തീയതികൾ പുനക്രമീകരിക്കാൻ തീരുമാനിച്ചു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളും സാമൂഹിക അകലം പാലിക്കാനുള്ള നിർദേശവും പരിഗണിച്ചാണ് കമ്മീഷന്റെ തീരുമാനം. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയതിന് ശേഷം ചേർന്ന പ്രത്യേക യോ​ഗത്തിലാണ് തീരുമാനം.

പുതുക്കിയ പരീക്ഷാ തീയതികൾ കമ്മീഷന്റെയും, റീജണൽ/സബ് റീജണൽ ഓഫീസുകളുടെയും വെബ്‌സൈറ്റുകളിൽ വിജ്ഞാപനം ചെയ്യും. മറ്റ് പരീക്ഷകളുടെ പട്ടിക സംബന്ധിച്ച കമ്മിഷന്റെ വാർഷിക കലണ്ടറും പുനപരിശോധിക്കും. കമ്പൈൻഡ് ഹയർ സെക്കൻഡറി (10+2)തല പരീക്ഷ (ടയർ-1)2019, ജൂനിയർ എൻജിനീയർ ‍(പേപ്പർ1) പരീക്ഷ 2019, സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഡി പരീക്ഷ, 2019, 2018ലെ കമ്പൈൻഡ് ഹയർ സെക്കൻഡറി തല പരീക്ഷയുടെ സ്‌കിൽ ടെസ്റ്റ് എന്നിവയുടെ പുതുക്കിയ തീയതികളെ സംബന്ധിച്ച തീരുമാനം മെയ് മൂന്നിനുശേഷം തീരുമാനിക്കും.