തിരുവനന്തപുരം:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവും കെ.എം. ഷാജി എം.എൽ.എയും അടക്കം നടത്തിയ പ്രതികരണം രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ കെ.എം. ഷാജി നടത്തിയ പരാമർശം അദ്ദേഹത്തിന്റെ രാഷ്ട്രീയ വൈകൃതത്തെയാണ് വെളിവാക്കുന്നത്. ഒരു ദുരന്ത മുഖത്ത് നിൽക്കുമ്പോൾ ഒരു പൊതുപ്രവർത്തൻ ഇത്തരം ദുരാരോപണങ്ങൾ ഉന്നയിക്കരുത്. സ് പ്രിൻക്ളർ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയെങ്കിലും ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.