കൊച്ചി: സംസ്ഥാനത്തെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ (എൻ.ബി.എഫ്.സി) 20 മുതൽ സർക്കാ‌ർ നിബന്ധനകൾ പാലിച്ച് പ്രവർത്തനം തുടങ്ങുമെന്ന് അസോസിയേഷൻ ഒഫ് കേരള നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനീസ് (കെ.എൻ.ബി.എഫ്.സി) ചെയർമാൻ തോമസ് ജോർജ് മുത്തൂറ്ര് പറഞ്ഞു. സാധാരണക്കാരന്റെ വായ്‌പാ ആവശ്യങ്ങളുടെ കൈത്താങ്ങാണ് എൻ.ബി.എഫ്.സികൾ. ആരോഗ്യ സുരക്ഷാ മുൻകരുതൽ പാലിച്ചാകും ശാഖകൾ തുറക്കുക.