ദുബായ് : ഒക്ടോബറിൽ ആസ്ട്രേലിയയിൽ നടക്കേണ്ട ട്വന്റി -20 ലോകകപ്പിനെക്കുറിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് ഐ.സി.സി അറിയിച്ചു. ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ആസ്ട്രേലിയ ആറുമാസത്തേക്ക് വ്യോമ - നാവിക അതിർത്തികൾ അടച്ചിരിക്കുകയാണ്. ഇൗ സാഹചര്യത്തിൽ ലോകകപ്പ് മാറ്റേണ്ടിവരുമെന്ന് ശക്തമായ സൂചനയുണ്ട്.