തിരുവനന്തപുരം: കെ.എം. ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്ത സംസ്ഥാന സർക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എം.എൽ.എ. കേരളത്തിൽ മറ്റൊരു അമിത് ഷാ വേണ്ടെന്നും .മുണ്ടുടുത്ത മോദിക്കും അസഹിഷ്ണുതയോട് ആസക്തിയാണെന്നും ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു.
സുരേന്ദ്രന് തെറ്റിയിട്ടില്ല. കേരളത്തിലെ അമിത് ഷായെ തന്നെയാണയാള്‍ പിന്തുണച്ചത്. കേരളത്തില്‍ ഇനി മറ്റൊരു അമിത് ഷാ വേണ്ട. മുണ്ടുടുത്ത മോദിക്കും അസഹിഷ്ണുതയോട് ആസക്തിയാണ്. ഏകാധിപതികളുടെ വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതക്കു മരുന്ന് പിആര്‍ ഏജന്‍സിക്ക് കുറിക്കാന്‍ കഴിയില്ല. തല്‍ക്കാലത്തേക്ക് മറച്ച് പിടിക്കാനെ കഴിയൂ. അതിനുള്ള ചികിത്സ ജനത്തിന്റെ പക്കലുണ്ടെന്നു ഷാഫി പറഞ്ഞു.
ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സുരേന്ദ്രന് തെറ്റിയിട്ടില്ല ..
കേരളത്തിലെ അമിത് ഷായെ തന്നെയാണയാൾ പിന്തുണച്ചത് .
കേരളത്തിൽ ഇനി മറ്റൊരു അമിത് ഷാ വേണ്ട.
മുണ്ടുടുത്ത മോദിക്കും അസഹിഷ്ണുതയോട് ആസക്തിയാണ് .
ഏകാധിപതികളുടെ വിമർശനങ്ങളോടുള്ള അസഹിഷ്ണ്തക്ക് മരുന്ന് PR ഏജൻസിക്ക് കുറിക്കാൻ കഴിയില്ല . തൽക്കാലത്തേക്ക് മറച്ച് പിടിക്കാനെ കഴിയൂ. അതിനുള്ള ചികിത്സ ജനത്തിന്റെ പക്കലുണ്ട്. പിണറായി വിജയനെ ഞങ്ങളും ഓർമ്മപെടുത്തുന്നു 'ഇത് കേരളമാണ് '.
സ്‌പ്രിംഗ്‌ളറിലും നിശബ്ദത ആഗ്രഹിക്കുന്നുണ്ടെന്നറിയാം . അത് ഈ വേട്ടയാടലുകൾ കൊണ്ട് ഒന്നും നടക്കില്ല . ആർജ്ജവത്തിന്റെ ഒരംശം ഉണ്ടെങ്കിൽ സ്‌പ്രിംഗ്‌ളറിലും പ്രഖ്യാപിക്കൂ ഒരന്വേഷണം. വിജിലൻസിൽ എന്തെങ്കിലും നിഷ്പക്ഷത ബാക്കിയുണ്ടോ എന്ന് ഒന്ന് കാണട്ടെ. KM ഷാജിയെ വേട്ടയാടാൻ അനുവദിക്കില്ല .