സൂറിച്ച് : കൊവിഡ് 19 കാരണം നിറുത്തിവച്ചിരിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ആഗസ്റ്റ് പകുതിക്ക് ശേഷം മിനി ടൂർണമെന്റുപോലെ മത്സരങ്ങൾ അടുപ്പിച്ച് നടത്തിത്തീർക്കാൻ യൂറോപ്യൻ ഫുട്ബാൾ യൂണിയൻ ആലോചിക്കുന്നു. രണ്ടാം പാദ പ്രീക്വാർട്ടർ ഫൈനലുകൾ പാതി വഴിയിലെത്തിയപ്പോഴാണ് ലീഗ് നിറുത്തിവയ്ക്കേണ്ടിവന്നത്. ഇനിയുള്ള മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ അടുപ്പിച്ച് നടത്തി ആഗസ്റ്റ് 29ന് തുർക്കിയിൽ ഫൈനലും നടത്താനാണ് യുവേഫ ആലോചിക്കുന്നത്.