smith

കേപ്ടൗൺ : ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്റെ സ്ഥിരം ഡയറക്‌ടറായി മുൻ നായകൻ ഗ്രേം സ്‌മിത്ത് സ്ഥാനമേറ്റു. 2022വരെയാണ് കാലാവധി. 39കാരനായ സ്‌മിത്ത് 108 ടെസ്റ്റുകളിലും 149 ഏകദിനങ്ങളിലും രാജ്യത്തെ നയിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ മുതൽ സ്മിത്ത് ആക്ടിംഗ് ചീഫായി പ്രവർത്തിച്ചുവരികയായിരുന്നു.