ദുബായ് : മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം മൈക്കേൽ ഹോൾഡിംഗ് ടെലിവിഷൻ കമന്റേറ്റർ ജോലി അവസാനിപ്പിക്കുന്നു. തീർത്തും വ്യക്തിപരമായ തീരുമാനമാണ് തന്റേതെന്ന് 66കാരനായ ഹോൾഡിംഗ് പറഞ്ഞു. കളിക്കളത്തിൽ നിന്ന് വിടപറഞ്ഞ ശേഷം 1991മുതൽ സ്കൈ സ്‌പോർട്സിന്റെ കമന്റേറ്റർ പാനലിൽ അംഗമായ ഹോൾഡിംഗ് 21കൊല്ലം കളിപറഞ്ഞ ശേഷമാണ് മതിയാക്കാൻ തീരുമാനമെടുത്തത്.