ലണ്ടൻ: കൊവിഡ് ബാധിച്ച് ആശുപത്രിയിലായിരുന്ന മുൻ ഇംഗ്ലീഷ് ഫുട്ബാളർ നോർമൻ ഹണ്ടർ അന്തരിച്ചു.76 വയസായിരുന്നു. 726 മത്സരങ്ങൾ ലീഡ്സ് യുണൈറ്റഡ് ക്ളബിനായി കളിച്ചിട്ടുള്ള ഡിഫൻഡറായ ഹണ്ടർ 1966ൽ ലോകകപ്പ് നേടിയ ഇംഗ്ളണ്ട് സ്‌ക്വാഡിലും അംഗമായിരുന്നു.