കൊച്ചി: സമ്പദ്ഞെരുക്കവും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ വാഹന വിപണിയെ കരകയറ്രാൻ സർക്കാർ ഇടപെടണമെന്ന് കേരള ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഉയർന്ന പലിശനിരക്കും മാൻപവർ ചെലവുകളും താങ്ങാനാവാതെ ഒട്ടേറെ ഡീലർഷിപ്പുകൾ കഴിഞ്ഞവർഷം പൂട്ടിയിരുന്നു. ഒട്ടേറെപ്പേർക്ക് തൊഴിലും നഷ്‌ടമായി.
കൊവിഡ് സൃഷ്‌ടിച്ച കടുത്ത പ്രതിസന്ധിയിൽ നിന്ന് കരകയറാൻ വിപണിക്ക് ചുരുങ്ങിയത് എട്ടുമാസമെങ്കിലും വേണമെന്ന് കേരള ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ സെക്രട്ടറി മനോജ് കുറുപ്പ് പറഞ്ഞു. ഒരുലക്ഷത്തിലേറെ പേർ തൊഴിലെടുക്കുന്ന വാഹന റീട്ടെയിൽ വിപണിയെ സഹായിക്കാൻ നികുതിയിളവുകളും രക്ഷാപാക്കേജും പ്രഖ്യാപിക്കണം. മുഖ്യമന്ത്രി ഇടപെട്ട് വാടക എഴുതിത്തള്ളാനും നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.