കൊച്ചി: റിസർവ് ബാങ്കിന്റെ രണ്ടാംഘട്ട രക്ഷാപാക്കേജ് പ്രഖ്യാപനം ഇന്നലെ ഓഹരി വിപണിക്കും രൂപയ്ക്കും ആശ്വാസക്കുതിപ്പേകി. 986 പോയിന്റുയർന്ന് സെൻസെക്‌സ് 31,588ലും നിഫ്‌റ്റി 273 പോയിന്റ് നേട്ടവുമായി 9,266ലുമാണുള്ളത്. ബാങ്കിംഗ്, വാഹനം, ഹെൽത്ത്കെയർ, എഫ്.എം.സി.ജി വിഭാഗങ്ങൾ കുതിപ്പിന് നേതൃത്വം വഹിച്ചു. ഡോളറിനെതിരെ രൂപ 47 പൈസ ഉയർന്ന് 76.39ലേക്കും നിലമെച്ചപ്പെടുത്തി. സെൻസെക്‌സിന്റെ മൂല്യത്തിൽ ഇന്നലെയുണ്ടായ വർദ്ധന 2.83 ലക്ഷം കോടി രൂപയാണ്.