ന്യൂഡൽഹി: സംസ്ഥാന സർക്കാരിന് പിന്നാലെ സാലറി ചലഞ്ചുമായി കേന്ദ്ര സർക്കാരും രംഗത്ത്. കേന്ദ്ര റവന്യൂവകുപ്പിൽ നിന്നുമാണ് സാലറി ചലഞ്ച് നടപ്പിൽ വരുത്താനുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഇത് സംബന്ധിച്ച് റവന്യു വകുപ്പിന് കേന്ദ്ര സർക്കാർ സർക്കുലർ കൈമാറിയിട്ടുണ്ട്. അടുത്ത വർഷം മാർച്ച് വരെ എല്ലാ മാസവും ഒരു ദിവസത്തെ ശമ്പളം നൽകണമെന്നാണ് കേന്ദ്രം ഉത്തരവിറക്കിയിരിക്കുന്നത്. കൊവിഡ് പ്രധാനമന്ത്രിയുടെ 'പി.എം കെയേർസ്' ഫണ്ടിലേക്കാണ് ലേക്കാണ് ഈ തുക നൽകേണ്ടത്. വിസമ്മതം ഉള്ള ജീവനക്കാർ ആ വിവരം അറിയിക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.