മസ്കറ്റ്: കൊവിഡ് 19 രോഗം ബാധിച്ച് ഒമാനിന്റെ തലസ്ഥാനമായ മസ്കറ്റിൽ മലയാളി ഡോൿടർ മരണത്തിന് കീഴടങ്ങി. ചങ്ങനാശ്ശേരി പെരുന്ന സ്വദേശിയായ രാജേന്ദ്രൻ നായരാണ് മരണമടഞ്ഞത്. അദ്ദേഹത്തിന് എഴുപത്തിയാറ് വയസായിരുന്നു. കഴിഞ്ഞത് മുപ്പത് വർഷമായി ഇദ്ദേഹം മസ്കറ്റിൽ ക്ലിനിക് നടത്തി വരികയായിരുന്നു. കൊവിഡ് രോഗബാധ ഉണ്ടായതിന്റെ തുടർന്ന് ഇദ്ദേഹം റോയൽ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. ഒമാനിൽ കോവിഡ് ബാധിച്ച് മരിക്കുന്ന ആറാമത്തെയാളാണ് ഡോക്ടർ രാജേന്ദ്രൻ നായർ. ഇന്ന് രാവിലെ മറ്റൊരു പ്രാവാസി കൂടി കൊവിഡ് മൂലം മരണത്തിന് കീഴടങ്ങിയിരുന്നു.